വാടക തര്‍ക്കം; കെട്ടിട ഉടമ അതിഥി തൊഴിലാളികളെ കുത്തി പരുക്കേല്‍പ്പിച്ചു

പെരുമ്പാവൂര്‍ | വാടക കെട്ടിടം ഒഴിഞ്ഞു പോകാത്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വാടകക്കാരെ കുത്തി പരുക്കേല്‍പ്പിച്ച് കെട്ടിട ഉടമ. പരിക്കേറ്റവര്‍ മൂന്ന് പേരും അതിഥി തൊഴിലാളികളാണ്. പെരുമ്പാവൂര്‍ മൗലൂദ് പുരയിലാണ സംഭവം.

പശ്ചിമ ബംഗാളിലെ ഖേത്ര മോഹന്‍പൂര്‍ സ്വദേശികളായ രഞ്ജിത്ത് ദാസ്, മിലന്‍ ദാസ്, രോതന്‍ ദാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കെട്ടിട ഉടമ കാരോത്തുകുട് ഹംസ, മകന്‍ ആഷിഖ് എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പ്രതികളില്‍ ഒരാള്‍ പരുക്കിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പോലീസ് നിരീക്ഷണത്തിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്.



source https://www.sirajlive.com/rent-dispute-the-building-owner-stabbed-and-injured-the-guest-workers.html

Post a Comment

Previous Post Next Post