ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി| ബെവ്‌കോ മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വില്‍പനശാലകളില്‍ ഇപ്പോഴും തിരക്കാണ്. സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നാക്കം പോവരുതെന്നും അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും കോടതി പറഞ്ഞു. മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. 24 എണ്ണം മാറ്റി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. 24 ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. 38 എണ്ണം തുടര്‍ന്നു കൊണ്ടു പോകാന്‍ തീരുമാനിച്ചതായും ബെവ്‌കോ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 16ലേക്ക് മാറ്റി.

 



source https://www.sirajlive.com/the-high-court-has-directed-that-immediate-action-be-taken-to-reduce-congestion-at-bevco-outlets.html

Post a Comment

Previous Post Next Post