പാരാലിമ്പിക്‌സില്‍ കൃഷ്ണ നഗറിലൂടെ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

ടോക്യോ |  ടോക്യ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ് എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നഗറാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഹോങ്കോംഗിന്റെ കായ് മാന്‍ ചുവിനെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 21-17, 16-21, 21-17. പാരാലിമ്പിക്‌സില്‍ ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാമത്തെ സ്വര്‍ണമാണിത്.

കൃഷ്ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം പാരലിമ്പിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 19 ആയി.

 



source https://www.sirajlive.com/india-wins-fifth-gold-in-paralympics-at-krishna-nagar.html

Post a Comment

Previous Post Next Post