കനയ്യകുമാറിന്റെ പാര്‍ട്ടി പ്രവേശനം: ആര്‍ജെഡി നിലപാട് അറിയാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| കനയ്യകുമാറിനെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ബിഹാറിലെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ നിലപാട് അറിയാന്‍ കോണ്‍ഗ്രസ്. ആര്‍ജെഡിയുമായി ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ജെഡിയെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കനയ്യകുമാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.



source https://www.sirajlive.com/kanayyakumar-39-s-entry-into-the-party-congress-to-know-rjd-stand.html

Post a Comment

Previous Post Next Post