കോഴിക്കോട് | കുപ്പിവെള്ള വിപണിയിൽ വീണ്ടും വിലയെ തുടർന്നുള്ള പ്രശ്‌നങ്ങൾ രൂക്ഷം. കുപ്പിവെള്ളത്തിന് വില കൂട്ടണമെന്ന ആവശ്യവുമായി വിതരണ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു ലിറ്റർ കുപ്പി വെള്ളത്തിന് 13 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ വില 20 ആക്കി ഉയർത്തണമെന്നാണ് വിതരണ കമ്പനികളുടെ ആവശ്യം.
കുപ്പിയുടെ വിലയും അടപ്പിന്റെ വിലയും ലേബൽ ചെലവും പാക്കിംഗ് ചെലവുമടക്കം വർഷം തോറും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലക്ക് വെള്ളം നൽകാനാകില്ലെന്ന നിലപാടിലാണ് കമ്പനികൾ.
കുപ്പിവെള്ളത്തിന് പലയിടത്തും പല ചാർജുകൾ ഈടാക്കിയ സാഹചര്യത്തിൽ സർക്കാർ 2020 ഫെബ്രുവരിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി വില 13 രൂപയാക്കുകയായിരുന്നു. ഇതിന് പിന്നാലെ തീരുമാനം പിൻവലിപ്പിക്കാൻ കമ്പനിക്കാർ പലതരത്തിലുള്ള സമ്മർദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല.
വില ഉയർത്തണമെന്ന ആവശ്യവുമായി നിരവധി തവണ കമ്പനികൾ സർക്കാറിനെ സമീപിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്നാണ് അധികാരികൾ അറിയിച്ചത്. അതേസമയം വില ഉയർത്തേണ്ട ആവശ്യമില്ലെന്ന നിലപാടിൽ മറ്റൊരു വിഭാഗം നിർമാണക്കാരും രംഗത്തുണ്ട്. കുടിവെള്ള ജാറുകൾക്കും പല വിലയാണ് ഈടാക്കുന്നത്. 20 ലിറ്ററിന്റെ ജാറിൽ വെള്ളം നിറക്കാനുള്ള പരമാവധി ചെലവ് 15- 20 രൂപ മാത്രമാണ്. എന്നാൽ 60 മുതൽ 70 രൂപ വരെയാണ് വിൽപ്പന നടത്തുന്നത്. പക്ഷേ ഇത് നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാൽ വെള്ളം വിതരണം ചെയ്യുന്നതിന് വലിയൊരു തുക തന്നെ ചെലവ് വരുന്നുണ്ട്. അതിനാൽ കുറഞ്ഞ വിലക്ക് വെള്ളം നൽകാനാവില്ലെന്ന് ഈ മേഖലിയിൽ ജോലി ചെയ്യുന്ന കോട്ടൂളി സ്വദേശിയായ ശ്രീജിത്ത് പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും ടൂറിസം ഉൾപ്പെടെയുള്ളവ പൂർണമായും സജ്ജമായിട്ടില്ല. ടൂറിസം മേഖലയിൽ കുപ്പിവെളളത്തിന് ആവശ്യക്കാർ കൂടുതലാണ്. ഹോട്ടലുകൾ, ബസ്് സ്റ്റാൻഡുകൾ, ട്യൂഷൻ സെന്ററുകൾ, ടർഫുകൾ, ജിം, ബേങ്കുൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം കൂടുതലായി ചെലവായിരുന്നത്.
ഇവക്കെല്ലാം നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യക്കാർ കുറവായതും ഈ മേഖലക്ക്
തിരിച്ചടിയായിരിക്കുകയാണ്.
source https://www.sirajlive.com/increase-the-price-of-bottled-water-companies-with-pressure.html
إرسال تعليق