അബൂദബി | അബൂദബിയില്‍ ദന്ത മേഖലയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അഹല്യ ഹോസ്പിറ്റലിലെ ഡോക്ടര്‍ അബ്ദുല്റഹ്മാന് നിസാര്‍, പത്നി ബനിയാസ് മഫ്റഖ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ സിമി നിസാര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 20 വര്‍ഷമായി അബൂദബിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍ അബ്ദുല്റഹ്മാന് നിസാര്‍ 18 വര്‍ഷമായി അഹല്യ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. 15 വര്‍ഷമായി യു എ ഇ യിലുള്ള സിമി നിസാര്‍ എട്ട് വര്‍ഷമായി സേവന പാതയിലുണ്ട്. നേഹ, നൈല, നൈമ, നൈറ എന്നിവര്‍ മക്കളാണ്.
ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അംഗീകാരത്തിന് ഭരണാധികാരികളോട് നന്ദി പറയുന്നതായും ഡോക്ടര്‍ അബ്ദുല്‍ റഹ്മാന് നിസാര്‍, പത്നി ഡോക്ടര്‍ സിമി നിസാര്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്നും യു എ ഇ യില്‍ ജോലി ചെയ്യുന്നതിനുള്ള പ്രചോദനമാണ് അംഗീകാരമെന്നും ഇരുവരും പ്രതികരിച്ചു.
source https://www.sirajlive.com/golden-visa-for-doctor-couple.html
إرسال تعليق