പിണറായിയുമായി വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല: എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം | മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എം പി. എല്‍ ഡി എഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണ് താന്‍. എല്ലാവരും പോയാലും ഞാന്‍ പോകില്ല എന്ന ധാരണ നേതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം. എല്‍ ഡി എഫിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നും കരുതിക്കാണില്ല. അതായിരിക്കാം പ്രകോപനപരമായ ‘പരനാറി’ പ്രതികരണത്തിനു കാരണമായതെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ‘പരനാറി’ പ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ പറഞ്ഞത്. അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. പിണറായിയുടെ പരാമര്‍ശത്തോട് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. അതു വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചരുന്നു. മാറ്റേണ്ട കാര്യമില്ല എന്നിയിരിക്കും അദ്ദേഹത്തിന്റെ വിശ്വാസമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വന്നപ്പോഴായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരനാറി പരാമര്‍ശം നടത്തിയത്.

 

 



source https://www.sirajlive.com/no-personal-issues-with-pinarayi-nk-premachandran.html

Post a Comment

Previous Post Next Post