കുവൈത്ത് സിറ്റി | അറുപത് വയസിനു മുകളില്‍ പ്രായമുള്ള ബിരുദധാരികളല്ലാത്ത വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം ആയില്ല. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉള്‍പെടുത്തുകയോ അല്ലങ്കില്‍ പ്രശനപരിഹാരത്തിനും ഈ വിഷയത്തില്‍ തീരുമാനം കൈകൊള്ളാനും വാണിജ്യ മന്ത്രി അബ്ദുള്ള അല്‍ സല്‍മാനെ ചുമതലപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ജനുവരി മുതലാണ് അറുപത് വയസ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളുടെ വിസ പുതുക്കേണ്ടന്ന തീരുമാനം കുവൈത്തില്‍ മന്ത്രിസഭാ യോഗം കൈകൊണ്ടത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഗവര്‍മെന്റ്‌ന്റെ ഭാഗത്ത് നിന്നും വ്യക്തത വരുത്തിയിട്ടില്ല.
റിപ്പോര്‍ട്ട്:
ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/no-decision-has-been-taken-to-renew-the-work-permits-of-foreigners-above-60-years-of-age.html
إرسال تعليق