ന്യൂയോര്‍ക്ക് | ഈ കലണ്ടര്‍ സീസണിലെ പ്രധാന ഗ്രാന്‍ഡ്സ്ലാമെല്ലാം കരസ്ഥമാക്കി ലോകറെക്കോര്‍ഡ് കുറിക്കുക എന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ( 6-4, 6-4, 6-4) മെദ്‌വദേവ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. മെദ്വദേവിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്. മുമ്പ് രണ്ട് തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കടന്നിട്ടും അകന്നുപോയ കിരീടം ഇത്തവണ മെദ്വദേവ് വിട്ടുകൊടുത്തില്ല.
ഈ സീസണില്‍ ആസ്േ്രതലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. യു എസ് ഓപ്പണുകൂടി ജയിച്ചാല്‍ ഈ റെക്കോര്‍ഡ് കുറിക്കുന്ന ആദ്യ താരമായി മാറുമായിരുന്നു. എന്നാല്‍ റഷ്യയുടെ കൗമാര താരത്തിന് മുന്നില്‍ എല്ലാം തകര്‍ന്നടിയുകയായിരുന്നു.
ഈ കിരീടം നേടിയരുന്നെങ്കില്‍ ജോക്കോവിച്ചിന്റെ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകുമായിരുന്നു. നിലവില്‍ റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് റെക്കോര്‍ഡ് പങ്കിടുകയാണ്.
ആന്ദ്രെ അഗാസിക്ക് ശേഷമുള്ള ഏറ്റവും പ്രായം കൂടിയ യു എസ് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്നു ജോക്കോ. 1970 ല്‍ 35-ാം വയസില്‍ കെന്‍ റോസ്വാളിനുശേഷം യു എസ് ഓപ്പണ്‍ ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സെര്‍ബിയന്‍ താരത്തെ വിട്ടകന്നു. എന്നാല്‍ ജോക്കോ 31-ാം ഗ്രാന്‍സ്ലാം ഫൈനലുകളെന്ന ഫെഡററുടെ റിക്കാര്‍ഡിനൊപ്പമെത്തി.
source https://www.sirajlive.com/medvedev-makes-maiden-title-at-us-open.html
إرسال تعليق