തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡിന്റെ പൊതു സാഹചര്യം ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക യോഗം വിലയിരുത്തും. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് തീരുമാനമുണ്ടായേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്നതുമെല്ലാം പരിഗണനയിലുണ്ട്. വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള ക്രമീകരണങ്ങാകും യോഗത്തില്‍ ആവിഷ്‌ക്കരിക്കുക.
സംസ്ഥാനത്ത് രോഗ വ്യാപനം കുറയുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ടിപിആര്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.
source https://www.sirajlive.com/covid-review-meeting-in-the-state-today-2.html
Post a Comment