കൊവിഡ് ടെസ്റ്റ് പാസായി; ഇനി ഇംഗ്ലീഷ് ടെസ്റ്റ്

മാഞ്ചസ്റ്റര്‍ | ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നുള്ള ആശങ്കള്‍ക്ക് വിരാമം. ഫിസിയോക്ക് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ടീമഗങ്ങള്‍ക്ക് നടത്തിയ കൊവിഡ് ടെസ്റ്റില്‍ എല്ലാവരുടേയും ഫലം നെഗറ്റീവ് ആയി. ഇന്ന് ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരം നടക്കും.

നേരത്തെ പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഇന്ത്യന്‍ ടീം ഫിസിയോ പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ പോലും മാറ്റിവെക്കുകയുണ്ടായി.

എന്നാല്‍, ഇംഗ്ലീഷ് ടീം ക്യാമ്പില്‍ ആശങ്കകളൊന്നുമില്ലെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ അറിയിച്ചു.



source https://www.sirajlive.com/covid-passes-the-test-now-the-english-test.html

Post a Comment

Previous Post Next Post