ആലപ്പുഴയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കൊവിഡ് ബാധിത മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ | ദേശീയപാതയില്‍ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്.

ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. ഇവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പുലര്‍ച്ചെയാണ് അപകടം നടന്നത്.

 



source https://www.sirajlive.com/covid-victim-dies-in-ambulance-accident-in-alappuzha-serious-injury-to-driver.html

Post a Comment

أحدث أقدم