കൊല്‍ക്കത്ത | വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റ് കുടുംബത്തിലെ പത്ത് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്. രാജ ദാസ് , ഇയാളുടെ ഭാര്യ, മകന്‍ എന്നിവരാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു.
രാജാദാസ് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു. രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്ക് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.
source https://www.sirajlive.com/three-people-died-of-shock-while-trying-to-charge-a-mobile-phone-in-a-flooded-house.html
إرسال تعليق