അമ്പൂരില്‍ മധ്യവയ്‌സ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍; ഭാര്യ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം |  അമ്പൂരിയില്‍ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടംതിട്ട ജിബിന്‍ ഭവനില്‍ സെല്‍വ മുത്താണ് (52) കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് വീടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെ നെയ്യാര്‍ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.



source https://www.sirajlive.com/middle-aged-man-killed-in-ambur-wife-in-police-custody.html

Post a Comment

أحدث أقدم