നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്

തിരുവന്തപുരം | വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ പിന്തുണച്ച പാലാ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയെ തള്ളി സംസ്ഥാന കമ്മറ്റി. ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പാലാ മണ്ഡലം പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്ന് സംസ്ഥാന കമ്മിറ്റുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.



source https://www.sirajlive.com/reference-to-narcotic-jihad-youth-congress-rejects-pala-constituency-committee.html

Post a Comment

أحدث أقدم