കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ അവസാനത്തെ പ്രവിശ്യയായ പഞ്ച്ശീറും താലിബാന്‍ പിടിച്ചു. പഞ്ച്ശീര്‍ താഴ് വര പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ഔദ്യോഗികമായി അറിയിച്ചു. പഞ്ച് ശീറില്‍ ഇസ്ലാമിക് എമിറേറ്റിന്റെ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങളും താലാബിന്‍ പുറത്തുവിട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് പഞ്ച്ശീര്‍ താലിബാന്‍ വരുതിയിലാക്കിയത്. നൂറിലേറെ സുരക്ഷാ സേന അംഗങ്ങളും താലബാന്‍ തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ താലിബാന് പാക്കിസ്ഥാന്റെ സൈനിക സഹായം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവിശ്യ പിടിച്ചടക്കാനായതെന്ന് റിപ്പോര്‍ട്ട്. പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണമുണ്ടായതായി പഞ്ച്ശീര്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ അഫ്ഗാനിലെ അവസാന പ്രവിശ്യയും അധീനയിലായതോടെ ഭരണപരമായ നടപടികള്‍ വേഗത്തിലാക്കാന്‍ താലിബാന്‍ തീരുമാനിച്ചിട്ടുണ്ട്. കാണ്ഡഹാര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണമടക്കം രാജ്യത്തിന്റെ എയര്‍ സ്‌പേസുകള്‍ ചൈനക്കും പാക്കിസ്ഥാനും താലിബാന്‍ വിട്ടുനല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിക്കുന്ന ഒരു നീക്കമായി ഇത് മാറും.
source https://www.sirajlive.com/the-taliban-also-seized-panchsheer-province.html
Post a Comment