കോഴിക്കോട് | മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ . എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബേങ്കിലെ സാമ്പത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണമെന്ന കെ ടി ജലീന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയതിന് പിറകെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയത്.
ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്നും കടംവാങ്ങിയ വകയില്‍പ്പോലും ഒന്നും നല്‍കാനില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ പറയുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരേയും അദ്ദേഹത്തിന്റെ ഹവാല കള്ളപ്പണ ഇടപാടുകള്‍ക്കെതിരേയും പോരാട്ടം തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.
source https://www.sirajlive.com/chief-minister-is-patriarchal-he-has-the-power-to-discipline-and-correct-kt-jalil.html
إرسال تعليق