കൈക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം മാതാവ് ജീവനൊടുക്കി

തിരുവനന്തപുരം | കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെകിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മാതാവ് അതേ കിണറ്റില്‍ ചാടി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് അഞ്ച് വയസുള്ള മകന്‍ റെജിനെ കിണറ്റിലെറിഞ്ഞശേഷം ജീവനൊടുക്കിയത്. ഇതിന് തൊട്ടുമുമ്പായി ഭര്‍ത്താവ് റെജിലാലിനെതിരെ യുവതി ആസിഡ് ആക്രമണവും നടത്തിയിരുന്നു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍തന്നെ ഇവരുമായി ആരും സഹകരിച്ചിരുന്നില്ല.

കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ബിന്ദു ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടിയെന്നാണ് വിവരം. വീട്ടില്‍ വഴക്ക് പതിവായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ്വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 



source https://www.sirajlive.com/the-mother-committed-suicide-after-throwing-her-baby-into-a-well.html

Post a Comment

Previous Post Next Post