കോയമ്പത്തൂര്‍ | ചെട്ടി പാളയത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശി അക്ഷയ് കുമാര്‍, പാലക്കാട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അക്ഷയ് കുമാറിന് 23 വയസും അമലിന് 26 വയസുമായിരുന്നു.
രാത്രി പത്ത് മുപ്പതോടെയായിരുന്നു അപകടം. ഇരുവരം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ചെട്ടി പാളയത്ത് നിന്നും പാലക്കാട്- വാളയാര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു.
source https://www.sirajlive.com/two-keralites-killed-in-accident-in-coimbatore.html
Post a Comment