പാലാ ബിഷപ്പിനെതിരെ പൊലീസില്‍ പരാതി

തൃശ്ശൂര്‍ | വിവാദമായി നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെതിരെ പൊലീസില്‍ പരാതി. ഡല്‍ഹി സര്‍വകലാശാലാ നിയമ വിദ്യാര്‍ഥിയാണ് ബിഷപ്പിനെതിരെ തൃശ്ശൂര്‍ പൊലീസിന് പരാതി നല്‍കിയത്. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയിലുള്ളത്. മുസ്ലിം സമുദായത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നടത്തുന്നുവെന്നും പരാതിയിലുണ്ട്. ബിഷപ്പിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

അതിനിടെ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബിഷപ്പ് ഉയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും. നാര്‍ക്കോട്ടിക്സ് ജിഹാദ് വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കുമെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനയിലുണ്ട്.



source https://www.sirajlive.com/complaint-to-the-police-against-the-bishop-of-pala.html

Post a Comment

أحدث أقدم