ന്യൂഡൽഹി | മലബാർ കലാപത്തെ വർഗീയവത്കരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1921ലെ മാപ്പിള കലാപം തീവ്രവാദി വിഭാഗങ്ങൾ നടത്തിയ ആസൂത്രിത ഹിന്ദു വംശഹത്യയെന്നാണ് യോഗി ആരോപിച്ചത്.
മാപ്പിള കലാപത്തെക്കുറിച്ച് ആർ എ സ് എസ് അനുകൂല പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് യോഗിയുടെ വിവാദ പരാമർശം.
ഇത് ആഴത്തിലുള്ള ചിന്തക്കും ചർച്ചക്കുമുള്ള അവസരമാണ്. തീവ്രവാദ ചിന്തകളിൽ നിന്ന് മുഴുവൻ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്ന് നാം ചിന്തിക്കണം. മലബാർ വംശഹത്യ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാർഢ്യത്തോടെ ഒത്തുചേരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
source https://www.sirajlive.com/hindu-genocide-yogi-adityanath-communalizes-malabar-riots.html
إرسال تعليق