തിരുവനന്തപുരം | കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ചാടിയത്. ജയില്‍ വളപ്പിലെ ജോലിക്കായി സെല്ലിന് പുറത്തിറക്കിയ പ്രതിയെ പിന്നീട് കാണാതാവുകയായിരുന്നു. ജയില്‍ അധികൃതരും പോലീസും തിരച്ചില്‍ നടത്തുകയാണ്. എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി. പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
source https://www.sirajlive.com/the-accused-in-the-murder-case-escaped-from-poojappura-jail.html
Post a Comment