കെ പി സി സിയുടെ രാഷ്ട്രീയകാര്യ സമതിയില്‍നിന്നും വി എം സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം | കെ പി സി സിയുടെ രാഷ്ട്രീയകാര്യ സമതിയില്‍നിന്നും മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രാജിവെച്ചു. രാജിക്കത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കൈമാറി. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി എന്നാണ് അറിയുന്നത്.

പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയുടെ അനുരണനങ്ങളാണ് വി എം സുധീരന്റെ രാജിയെന്നു വേണം കരുതാന്‍. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്താനിരിക്കെയാണ് സുപ്രധാന കമ്മറ്റിയില്‍നിന്നും വി എം സുധീരന്‍ രാജിവെച്ചിരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്.

ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരന്‍ നല്‍കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി എം സുധീരന്‍ വ്യക്തമാക്കി.

ഇന്നലെ വൈകീട്ടാണ് വി എം സുധീരന്‍ രാജിക്കത്ത് കൈമാറിയത്.

 

 



source https://www.sirajlive.com/vm-sudheeran-resigns-from-kpcc-political-committee.html

Post a Comment

Previous Post Next Post