തിരുവനന്തപുരം | മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പല നിയന്ത്രണങ്ങളും പിന്‍വലിക്കണോ എന്നതിലടക്കം നിര്‍ണായക തീരുമാനള്‍ പ്രതീക്ഷിക്കുന്ന കൊവിഡ് അവലോകന യോഗം ഇന്ന്. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും അടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കാലം തുടരാനാകില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തിലെല്ലാം വിശദമായ പരിശോധനയുണ്ടാകുമെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്ത് ടെസ്റ്റ് പോസറ്റിവിറ്റി 17ന് അടുത്ത് നില്‍ക്കുകയാണെങ്കിലും സ്‌കൂളുകള്‍ തുറക്കുന്നതിലടക്കമുള്ള പരിശോധനകള്‍ ഇന്നത്തെ യോഗത്തിലുണ്ടാകും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലുംെ ഇക്കാര്യത്തില്‍ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ ആലോചന.
source https://www.sirajlive.com/the-state-39-s-crucial-covid-review-meeting-today.html
إرسال تعليق