ന്യൂഡല്‍ഹി| ഗുലാബ് ചുഴലിക്കാറ്റില്‍ മരണം മൂന്നായി. ഒഡീഷയില്‍ വീട് ഇടിഞ്ഞു വീണ് 46 കാരന്‍ മരിച്ചു. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൊങ്കണ്‍ മേഖലയിലും ശക്തമായ മഴയുണ്ട്. ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴ.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവുമുണ്ട്.
ഗഞ്ജം ഉള്‍പ്പെടെ ഒഡീഷയുടെ തെക്കന്‍ ജില്ലകളെയാണ് ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. 14 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
source https://www.sirajlive.com/hurricane-gulab-three-killed-in-heavy-rains-in-northern-andhra-pradesh.html
Post a Comment