മോന്‍സന്റെ തട്ടിപ്പ് സി ബി ഐ അന്വേഷിക്കണം: വി എം സുധീരന്‍

ആലപ്പുഴ |  വന്‍ തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി ബി ഐ അന്വഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. പോലീസിലെ അത്യുന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മോന്‍സന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തലത്തിലുള്ള അന്വേഷണം അപര്യാപ്തമാണെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ളവര്‍ മോന്‍സന്റെ സന്ദര്‍ശകരാണെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

മോന്‍സനെതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ് ഐ ആര്‍ പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് വിപുലതലങ്ങളുള്ള ഈ കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 



source https://www.sirajlive.com/cbi-should-probe-monson-scam-vm-sudheeran.html

Post a Comment

Previous Post Next Post