കോട്ടയം | വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരി മരിച്ചു. തലയോലപറമ്പ് പൊതി മേഴ്‌സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ(35)യാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടം
ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടി വി പുരം ചെമ്മനത്തുകര സ്വദേശിനി മേരി , ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ സനജയുടെ തലക്കു ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു.ഗുരുതരമായി പരുക്കേറ്റ സനജയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം.
source https://www.sirajlive.com/vaikom-ambulance-overturns-hospital-employee-dies.html
إرسال تعليق