കുവൈത്ത് വിമാനത്താവള നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ

കുവൈത്ത് സിറ്റി | കുവൈത്ത് വിമാനത്താവളത്തിൽ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ സൈറ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. പരുക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും നേപ്പാൾ സ്വദേശികൾ ആണ്.

പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസി അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഏകദേശം ആറു മീറ്റർ ആഴത്തിലുള്ള കുഴിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി ഉത്തരവിട്ടു.

റിപ്പോർട്ട് : ഇബ്രാഹിം വെണ്ണിയോട്



source https://www.sirajlive.com/landslide-at-kuwait-airport-construction-site.html

Post a Comment

أحدث أقدم