ന്യൂഡല്‍ഹി | കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ക്രിസ്ത്യന്‍ പുരോഹിതരെ വശത്താക്കാന്‍ ബിജെപി തന്ത്രപരമായ നീക്കം നടത്തുകയാണ്.ബിഷപ്പിന്റെ പ്രസ്താവന കേരളത്തില്‍ ആശങ്കയും ഭയവും ഉണ്ടാക്കിയെന്നും പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാര്‍കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്.
source https://www.sirajlive.com/bjp-uses-pala-bishop-39-s-statement-to-divide-society-prakash-karat.html
Post a Comment