ബത്തേരി കോഴ വിവാദം: കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്

വയനാട്  | ബത്തേരി കോഴ വിവാദത്തില്‍ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാനാണ് ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.പോലീസ് നല്‍കിയ അപേക്ഷയില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് പരിശോധിക്കാനാണ് അനുമതി നല്‍കിയത്.

ഇരുവരും ഒക്ടോബര്‍ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നാണ് ഉത്തരവ്. ബത്തേരിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടത്

 



source https://www.sirajlive.com/bathery-bribery-controversy-court-orders-review-of-audio-recordings-of-k-surendran-and-praseetha-azhikode.html

Post a Comment

Previous Post Next Post