വിദ്യാര്‍ഥികളുടെ ദുരിതത്തിന് നേരെ കണ്ണടക്കരുത്; നീറ്റ് പരീക്ഷ നീട്ടിവെക്കണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി |  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ ദുരിതത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കരുത്. അവര്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുവിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. 12ന് തന്നെ പരീക്ഷ നടക്കും. വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സിബിഎസ്ഇ പ്രൈവറ്റ്, കറസ്‌പോണ്ടന്‍സ്, കന്പാര്‍ട്ട്‌മെന്റ് എക്‌സാമുകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

ഇതിന് പിന്നാലെ എന്‍ടിഎ നീറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ചു തുടങ്ങിയത്.

 



source https://www.sirajlive.com/do-not-turn-a-blind-eye-to-the-plight-of-students-neet-exam-should-be-postponed-rahul-gandhi.html

Post a Comment

Previous Post Next Post