കോണ്‍ഗ്രസ് ഭീകരവാദത്തിന്റെ മാതാവ്: യോഗി ആദിത്യനാഥ്

കുശിനഗര്‍ |  ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ തീവ്രവാദവും വര്‍ഗീയതയും ചേര്‍ത്ത് എതിര്‍ കക്ഷികളെ ആക്രമിച്ച് മുഖ്യമന്ത്രി യോഗി ആദ്യനാഥ് രംഗത്ത്. രാജ്യത്തെ തീവ്രവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസെന്ന് കുശിനഗറില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെ യോഗി പറഞ്ഞു. കോണ്‍ഗ്രസ് ശ്രീരാമനില്‍ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിക്കുകയാണ്. മാഫിയകള്‍ക്ക് അഭയം നല്‍കുന്നു. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല.

ഈ രാജ്യം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോണ്‍ഗ്രസും കൊള്ളയടിച്ചു. നെഹ്‌റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജി സന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചതായും യോഗി ആരോപിച്ചു. കോണ്‍ഗ്രസ് നാടിന് രോഗം തന്നു, ബി ജെ പി പൗരന്‍മാരെ സുഖപ്പെടുത്തുകയാണ്, ശ്രീരാമന്റെ ഒരു മഹാക്ഷേത്രത്തിന്റെ നിര്‍മാണത്തിന് വഴിയൊരുക്കുകയും മാഫിയയെ അവര്‍ അര്‍ഹിക്കുന്ന ജയിലിലേക്ക് അയക്കുകയും ചെയ്യുന്നു.

രോഗം, തൊഴിലില്ലായ്മ, മാഫിയ രാജ്, അഴിമതി എന്നിവയല്ലാതെ കോണ്‍ഗ്രസ്, എസ് പി, ബി എസ് പി സര്‍ക്കാറുകള്‍ സംസ്ഥാനത്തിന് എന്ത് നല്‍കിയെന്നും യോഗി ചോദിച്ചു.

 

 

 



source https://www.sirajlive.com/mother-of-congress-terrorism-yogi-adityanath.html

Post a Comment

Previous Post Next Post