സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാന്‍ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം | സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയും വാക്സിനേഷനും 90 ശതമാനത്തോളം എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്.

സംസ്ഥാനത്ത് സീരിയല്‍ – സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നത് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

 



source https://www.sirajlive.com/favorable-situation-for-opening-theaters-and-auditoriums-in-the-state-minister-saji-cherian.html

Post a Comment

أحدث أقدم