കൊച്ചി | പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. എറണാകുളം കിഴക്കമ്പലത്താണ് ദാരുണ സംഭവം .പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.
രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രോഗിയായിരുന്ന ഡോക്ടറും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
അമിത വേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നാലു സ്ത്രീകളെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
source https://www.sirajlive.com/two-women-killed-in-morning-crash-in-east-coast-the-doctor-in-the-car-died-of-a-heart-attack.html
Post a Comment