തിരുവനന്തപുരം | കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്റെ സംസ്ഥാനതല ധര്‍ണ ഇന്ന് നടക്കും. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വ്വഹിക്കും.
രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് ധര്‍ണ്ണ.കെപിസിസി പ്രസിഡന്റ് കെ സുധാകാരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ധന പാചക വാതക വില വര്‍ദ്ധന പിന്‍വലിക്കുക, മരം മുറിക്കേസിലെയും സ്വര്‍ണ കടത്തു കേസിലെയും അട്ടിമറി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ
source https://www.sirajlive.com/udf-state-level-dharna-against-central-and-state-governments-today.html
إرسال تعليق