തിരുവനന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാക്കളോടുള്ള സമീപനം യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന സമ്മേളനങ്ങളുടെ നടത്തിപ്പും വിലയിരുത്തും. കൂടാതെ പാലാ ബിഷപ്പ് വിഷയവും യോഗത്തില്‍ വന്നേക്കും.
തിരഞ്ഞെടുപ്പ് വീഴ്ചകളില്‍ ഇതുവരെ ജില്ലാ കമ്മിറ്റികളില്‍ കൈക്കൊണ്ട നടപടികള്‍, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യും. തിരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടര്‍ന്നുള്ള സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കം യോഗത്തില്‍ ചര്‍ച്ചയാകും
source https://www.sirajlive.com/cpm-secretariat-meeting-today-the-bishop-of-pala-and-the-cpi-kerala-congress-dispute-will-be-discussed.html
إرسال تعليق