കാണാതായ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി

തൃശൂര്‍ | കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടില്‍ എത്തിയത്. യാത്ര പോയതാണെന്ന് സുജേഷ് പറയുന്ന വിശദീകരണം.

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പിനെതിരെ ഒറ്റയാന്‍ സമരം നടത്തിയ ആളാണ് സുജേഷ് കണ്ണാട്ട് .ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്.

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു.

കാണാതായതില്‍ കേസടുത്തതിനാല്‍ ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 



source https://www.sirajlive.com/the-missing-sujesh-kannad-has-returned.html

Post a Comment

أحدث أقدم