ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും

ഗാന്ധിനഗര്‍| വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഞായറാഴ്ച ചേര്‍ന്ന ബി ജെ പി എം എല്‍ എമാരുടെ യോഗത്തിലാണ് ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് വിജയ് രൂപാണ് കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി രാജിവെച്ചത്. നിലവില്‍ ഗഡ്‌ലോദിയ മണ്ഡലത്തിലെ എം എല്‍ എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

 

 

 



source https://www.sirajlive.com/bhupendra-patel-will-take-over-as-gujarat-chief-minister-today.html

Post a Comment

Previous Post Next Post