ചവറ | ട്രെയിനിൽ ഭക്ഷണത്തിന് അമിത ചാർജ് ഈടാക്കിയ ഐ ആർ ടി സി കരാറുകാരെ കൊണ്ട് കംപാർട്ട്‌മെന്റിലുള്ള മുഴുവൻ പേർക്കും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിപ്പിച്ച് ചവറ സ്വദേശി അരുൺകുമാർ. മംഗള- ലക്ഷദ്വീപ് ട്രെയിനിലാണ് സംഭവം. കരാറുകാർ അമിത ചാർജ് ഈടാക്കിയതിനെതിരെ അരുൺ ഐ ആർ സി ടി സിക്ക് പരാതി നൽകി. തുടർന്ന് പാൻട്രി മാനേജർ അരുൺകുമാറുമായി സംസാരിച്ചു. അധികമായി ഈടാക്കിയ തുക തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി.
എന്നാൽ കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന അത്രയും ആളുകളിൽ നിന്ന് അമിത പണം ഈടാക്കിയിരുന്നുവെന്നതിനാൽ എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി നൽകണമെന്നും പണം കൈപ്പറ്റില്ലെന്നും അരുൺ പറഞ്ഞു. ഇതോടെ എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി കൊടുക്കുകയായിരുന്നു.
source https://www.sirajlive.com/overcharging-for-bottled-water-a-native-of-chavara-circling-the-contractors.html
إرسال تعليق