മോന്‍സന്റെ തട്ടിപ്പിന് പോലീസ് ഒത്താശ ചെയ്തതിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി | പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് പോലീസ് നിരവധി ഒത്താശകള്‍ ചെയ്തത് സംബന്ധിച്ച തെളിവുകള്‍ പുറത്ത്. മോന്‍സണനെതിരെ പരാതി നല്‍കിയവരുടെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. ഐ ജി ലക്ഷ്മണുമായി മോണ്‍സണ്‍ സംസാരിക്കുന്നതും സംശയത്തിലുള്ള പോലീസുകരെ ഒതുക്കുന്നതിന് നിര്‍ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്.

കൂടാതെ മോണ്‍സന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ മുന്‍ ജി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പാലീസിന് നിര്‍ദേശം നല്‍കി കൈമാറിയ കത്തിന്റെ പകര്‍പ്പും പുറത്തുവന്നു. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് ബെഹ്‌റ കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പോലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ ആയിരുന്നു മോന്‍സന്റെ ീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്നു.

പ്രദേശത്ത് രാത്രി പട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ ബോക്സിലെ ഷീറ്റില്‍ ഒപ്പിടണം. ഇതു സി ഐയോ അല്ലെങ്കില്‍ സ്റ്റേഷന്‍ ഓഫിസറോ പരിശോധിക്കുന്ന തരത്തില്‍ സുപ്രധാന പോയിവന്റായാണ് മോന്‍സന്റെ വീട് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്സുകള്‍ വെക്കാറുള്ളത്. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതോടെഈ ബീറ്റ് ബോക്സുകള്‍ കഴിഞ്ഞ ദിവസം പോലീസ് എടുത്തുമാറ്റി. ബെഹ്റ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കൊച്ചിയിലെ വീട്ടില്‍ ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാര്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

അതിനിടെ മോണ്‍സനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷയും മോണ്‍സന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

 



source https://www.sirajlive.com/further-evidence-of-police-complicity-in-monson-39-s-fraud-is-out.html

Post a Comment

أحدث أقدم