തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമാണ് ഇന്നത്തെ വില.
സെപ്തംബര്‍ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വര്‍ണവില. സെപ്തംബര്‍ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. സെപ്തംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില.
source https://www.sirajlive.com/gold-price-unchanged.html
Post a Comment