ഭൂവനേശ്വര്‍ | ഒഡീഷയില്‍ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി. ഭൂവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജ്യോതിര്‍മയ ബെഹ്റ(15) യെയാണ് കാണാതായത്. സൈക്കിളില്‍ ട്യൂഷന് പോകുന്ന വഴി അഴുക്കു ചാലില്‍ വീഴുകയായിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് അഴുക്കു ചാലില്‍ നിറയെ മഴവെള്ളമാണ്. വീണയുടന്‍ തന്നെ കുട്ടി ഒഴുകി പോയിരിക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കുട്ടിയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
source https://www.sirajlive.com/the-student-went-missing-after-falling-into-a-dirt-road-while-going-for-tuition.html
Post a Comment