നാര്‍കോട്ടിക്ക് ജിഹാദ് ഉന്നയിക്കുന്നവര്‍ തെളിവ് പോലീസിന് നല്‍കണം:ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം | പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നവര്‍ പോലീസിനെ അറിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കം തുടര്‍ന്നാല്‍ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികളായിരിക്കും. എന്നും ഭൂരിപക്ഷ വര്‍ഗീയതക്ക് മുന്നില്‍ ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവര്‍ണ ഫാസിസ്റ്റുകളുടെ നയമാണെന്നും മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

 



source https://www.sirajlive.com/jihadists-should-give-evidence-to-police-georgys-mar-curillos.html

Post a Comment

Previous Post Next Post