വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊല്ലം | സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിസ്മമയയുടെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ചു. കേസില്‍ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കില്‍ വിസ്മയയുടെ വിധി സഹോദരനുമുണ്ടാകുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. നിലമേല്‍ കൈതോട് വിസ്മയയുടെ വീട്ടിലാണ് കത്ത് ലഭിച്ചത്.

പത്തനംതിട്ട നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കത്ത് പോലീസിന് കൈമാറി. പോലീസ് ഇത് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

കേസിലെ പ്രതി ഭര്‍ത്താവ് കിരണിനെതിരെ പോലീസ് ഈയടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എം വി ഐ ആയിരുന്ന കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുമുണ്ട്.



source https://www.sirajlive.com/threat-to-vismaya-39-s-family.html

Post a Comment

أحدث أقدم