പ്രചാരണം ഊർജിതം; നാളെ സിറാജ് ഡേ

കോഴിക്കോട് | മലയാളക്കരക്ക് അഭിമാനത്തിന്റെ അക്ഷര വെളിച്ചം പകർന്നുനൽകിയ സിറാജിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നാടെങ്ങും സജീവം.
പതിവ് മാധ്യമശീലങ്ങളിൽ നിന്ന് വേറിട്ട വായനാ സംസ്‌കാരമൊരുക്കി മലയാളികളുടെ മനം കവർന്നാണ് ധർമാക്ഷരി നഗര, ഗ്രാമങ്ങളിൽ തരംഗമാകുന്നത്. മത, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഇതിനകം തന്നെ സിറാജ് ക്യാമ്പയിനിന്റെ ഭാഗമായിക്കഴിഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും കർണാടകയിലെ മംഗളുരുവിലും കുടകിലും നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ നാടേറ്റെടുത്തു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് വീടുകൾ കയറിയിറങ്ങിയും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് പ്രവർത്തകർ സിറാജിന് വരി ചേർക്കുന്നത്.

ജില്ലാ പ്രമോഷൻ കൗൺസിൽ, സോൺ പ്രമോഷൻ കൗൺസിൽ, സർക്കിൾ പ്രമോഷൻ കൗൺസിൽ, യൂനിറ്റ് സിറാജ് ടീം രൂപവത്കരിച്ചാണ് ജില്ലാ തലങ്ങളിൽ പ്രവർത്തനങ്ങൾ മുന്നേറുന്നത്. കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ഉൾപ്പെടുന്ന പ്രസ്ഥാന കുടുംബം ആവേശത്തോടെയാണ് സിറാജിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വായിക്കാം, അഭിമാനിക്കാം എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി നാളെ സിറാജ് ഡേ ആചരിക്കും. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് മലയാളത്തിന്റെ ധർമാക്ഷരിയെ കേരളം നെഞ്ചേറ്റുന്നത്. ക്യാമ്പയിൻ കാലയളവിൽ പൗരപ്രമുഖരും സാംസ്‌കാരിക നായകരും ഉൾപ്പെടെ വാർഷിക വരിക്കാരായി ചേരും. ഇതിനകം ആയിരക്കണക്കിന് പേരാണ് വാർഷിക വരിക്കാരായി സിറാജ് ക്യാമ്പയിനിൽ സജീവ പങ്കാളിത്തം വഹിച്ചത്.

ക്യാമ്പയിൻ ചരിത്രസംഭവമാക്കാൻ പ്രാസ്ഥാനിക കുടുംബം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. സംസ്ഥാന തലത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽ ബുഖാരി ചെയർമാനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂർ കൺവീനറുമായ സിറാജ് പ്രമോഷൻ കൗൺസിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.



source https://www.sirajlive.com/campaign-intensified-tomorrow-is-siraj-day.html

Post a Comment

Previous Post Next Post