യു ഡി എഫില്‍ നിന്ന് കൂടുതല്‍ പേര്‍ സി പി എമ്മിലെത്തും: എം എ ബേബി

തിരുവനന്തപുരം |  യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി എഫ് ദുര്‍ബലമാകും. വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു

ആര്‍ എസ് പി ഇടത് മുന്നണിയെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയവരാണ്. അവര്‍ തിരിച്ചുവരേണ്ടതില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്ന് വരവ് മുന്നണിക്ക് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെ ബേബി പറഞ്ഞു.

 

 

 



source https://www.sirajlive.com/more-people-from-udf-will-join-cpm-ma-baby.html

Post a Comment

Previous Post Next Post