കോഴിക്കോട് | പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ പിടിയില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയായ ഉസ്മാനെ മലപ്പുറം പട്ടിക്കാടുവെച്ച് ഇന്നലെ രാത്രിയാണ് പിടികൂടിയത്. മാവോയിസ്റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി അന്വേഷിച്ച് വരുകയായിരുന്നു. വയനാട് പോലീസ് വെടിയേറ്റ് മരിച്ച സി പി ജലീലിന്റെ സഹോദരനാണ്.
പന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ശുഐബും അറസ്റ്റിലായത് ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുമ്പോയായിരുന്നു. അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞു. കേരളത്തിലെ മാവോയിസ്റ്റ് കേസുകളില്‍ വലിയ തെളിവുകള്‍ ഉസ്മാന്റെ അറസ്‌റ്റോടെയഉണ്ടാകുമെന്ന് അന്വേണ സംഘം പറയുന്നു. പന്തീരങ്കാവ് കേസില്‍ അലന്‍ ശുഐബ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താഹ ഫസല്‍ ഇപ്പോഴും ജയിലിലാണ്.
source https://www.sirajlive.com/panteerankavu-maoist-case-cp-usman-arrested.html
إرسال تعليق