മിസ്ബാഹുല്‍ ഹഖും വഖാര്‍ യൂനുസും രാജിവെച്ചു

കറാച്ചി | പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ മിസ്ബാഹുല്‍ ഹഖും ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനുസും രാജിവെച്ചു. ടി20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാകിസ്ഥാന്റെ മുന്‍ താരങ്ങള്‍ കൂടിയായ മിസ്്ബാഹുല്‍ ഹഖും വഖാര്‍ യൂനുസും രാജി സമര്‍പ്പിച്ചത്.

ഇവര്‍ക്ക് പകരമായി മുന്‍ താരങ്ങളായ സഖ്ലെയ്ന്‍ മുഷ്താഖിനെയും അബ്ദുര്‍റസാഖിനെയും താത്കാലിക പരിശീലകരായി നിയമിച്ചു. ഇരുവരും ടീമിനൊപ്പം ചേര്‍ന്നെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

പാക്കിസ്ഥാന്റെ മുന്‍ നായകനായ റമീസ് രാജ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിതനായതിനേത്തുടര്‍ന്നാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. നേരത്തേ റമീസ് രാജ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവര്‍ക്കുമെതിരെ സംസാരിച്ചിരുന്നു.



source https://www.sirajlive.com/misbah-ul-haq-and-waqar-younis-resigned.html

Post a Comment

Previous Post Next Post