താരങ്ങള്‍ എത്തിത്തുടങ്ങി; ഇനി ഐ പി എല്‍ ആവേശം

യു എ ഇ | തുടര്‍ച്ചയായി നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഐ പി എല്‍ കളിക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ യു എ ഇയില്‍ എത്തിത്തുടങ്ങി. താരങ്ങള്‍ കളിക്കുന്ന ടീമുകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ്, കൊമേഷ്യല്‍ ഫ്‌ലൈറ്റുകളിലായാണ് യാത്ര തിരിച്ചത്. സെപ്റ്റംബര്‍ 19 നാണ് ഈ സീസണില്‍ ബാക്കി നില്‍ക്കുന്ന മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

ഇന്ത്യന്‍ ക്യാമ്പില്‍ കൊവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിലെ അവസാന മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മറിന് കൊവിഡ് ബാധ സ്ഥിതീകരിച്ചതോടെ അവസാന മത്സരത്തിനിറങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഉടനെ നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു.

മുബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തങ്ങളുടെ ടീമിനെ യു എ ഇയിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ വാണിജ്യ വിമാനങ്ങളിലാണ് യു എ ഇയിലെത്തിയത്. മുബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശര്‍മ്മ, ജംസ്പ്രീത് ബുംമ്ര, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ ഒന്നിച്ചാണ് ഇവിടെ എത്തിയത്.



source https://www.sirajlive.com/the-stars-began-to-arrive-no-more-ipl-excitement.html

Post a Comment

Previous Post Next Post