സി പി ഐ മുന്നണി മര്യാദ കാണിക്കണം; കെ ജെ ദേവസ്യ

സുൽത്താൻ ബത്തേരി | സി പി ഐ മുന്നണി മര്യാദ കാണിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച് കേരള കോൺഗ്രസ്സ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കെ ജെ ദേവസ്യ. എൽ ഡി എഫിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ്സ് എം നേടിയ 3.28 ശതമാനം വോട്ടാണ് എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ചതെന്ന് കെ ജെ ദേവസ്യ കാനം രാജേന്ദ്രന് അയച്ച കത്തിൽ പറയുന്നുണ്ട്. കേരള കോൺഗ്രസ്സ് (എം) എൽ ഡി എഫിലേക്ക് വരുന്നതിനെ സി പി ഐ ആദ്യം മുതലേ എതിർത്ത് വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളജ് നടത്തി പ്രിൻസിപ്പലായി വാർഷിക വിലയിരുത്തൽ നടത്തി അത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനം രാജേന്ദ്രന്റെ വിലയിരുത്തലുകൾ. കേരള കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള സി പി ഐയുടെ രഹസ്യ നിർദേശം നാട്ടിൽ പാട്ടാണന്നും കെ ജെ ദേവസ്യ അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്.

വസ്തുതകളിതായിരിക്കെ കൈയക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും, കേരള കോൺഗ്രസ്സ് പാർട്ടിയെ കുത്തി മുറിവേൽപ്പിക്കാനുള്ള നീക്കം വേദനാജനകമാണന്നും കെ ജെ ദേവസ്യ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. സി പി ഐയിൽ കാനം-ഇസ്മായിൽ ഗ്രൂപ് പോര് മറക്കുന്നതിന് വേണ്ടി കേരള കോൺഗ്രസിന്റെ മേൽ കയറേണ്ടെന്നും കത്തിൽ കെ ജെ ദേവസ്യ പരാമർശിക്കുന്നുണ്ട്.



source https://www.sirajlive.com/the-cpi-front-must-show-decency-kj-devasya.html

Post a Comment

Previous Post Next Post